പൊൻകുന്നത്ത് വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പൊൻകുന്നം: വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

പൊൻകുന്നം ചേപ്പുംപാറ ഭാഗത്ത് ഏടാട്ട് വീട്ടില്‍ ജോജി തോമസ് (57) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി എട്ടര മണിയോടുകൂടി ശാന്തി ഹോസ്പിറ്റലിന് സമീപം വച്ച്‌ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും, ഭര്‍ത്താവിനെ ചീത്തവിളിക്കുകയും, തുടര്‍ന്ന് ഇവരെ തന്റെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ഇയാള്‍ക്ക് വീട്ടമ്മയോടും ഭര്‍ത്താവിനോടും മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്.

പരാതിയെ തുടര്‍ന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, റെജിലാല്‍ കെ. ആര്‍, എ.എസ്.ഐ സീന, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജി ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.