ജോലിക്കിടെ ഇരു നില വീടിന്റെ മുകളിൽ നിന്നും താഴ്ചയിലേക്ക് വീണു; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു; ഗുരുതമായി പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍

പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.

ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടില്‍ മോഹൻ ദാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന തൊഴിലാളി ചികിത്സയില്‍ തുടരുകയാണ്.
കുണ്ടൂർക്കുന്നില്‍ ഇരു നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹൻദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്. ചികിത്സയിരിക്കെ മോഹൻ ദാസ് മരിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മണ്ണാർക്കാട് തെങ്കര കുലിക്കിലിയാട്ടില്‍ വീട്ടില്‍ പ്രവീണ്‍ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ തുടരുന്നു.