എല്ലുകള്‍ ബലമുള്ളതാകാൻ പതിവായി കുടിക്കാം ഈ ‘ഹെല്‍ത്തി’ പാനീയങ്ങള്‍. 

 

നമ്മള്‍ എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ നാം എന്ത് കഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്.എന്നുവച്ചാല്‍ ആരോഗ്യകരമായ തെരഞ്ഞെടുപ്പ് ഭക്ഷണകാര്യത്തില്‍ വേണമെന്ന് നിര്‍ബന്ധം.

ഇത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ‘ഹെല്‍ത്തി’യായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എല്ലിന് ഏറ്റവുമധികം ആവശ്യമായി വരുന്ന രണ്ട് ഘടകങ്ങളാണ് കാത്സ്യവും വൈറ്റമിൻ ഡിയും. ഇവ കാര്യമായി അടങ്ങിയതാണീ പാനീയങ്ങളും…

* പാല്‍ തന്നെയാണ് ഈ പട്ടികയില്‍ മുന്നില്‍ വരുന്നത്. കാത്സ്യത്തിന്‍റെ ഏറ്റവും മികച്ച സ്രോതസാണ് പാല്‍. അതിനാല്‍ തന്നെയാണ് എല്ലിന്‍റെ ആരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന വിഭവം പാല്‍ ആണെന്ന് പറയുന്നത്.

* പാലല്ലെങ്കില്‍ സോയ മില്‍ക്കും ഇത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാവുന്നതാണ്. ഇതും കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ സംബന്ധിച്ച്‌ അവര്‍ക്ക് എല്ലുകള്‍ക്ക് വേണ്ട കാത്സ്യം കണ്ടെത്തുന്നതിന് വലിയ രീതിയില്‍ സോയ മില്‍ക്ക് സഹായിക്കും.

* ഗ്രീൻ സ്മൂത്തിയും ഇതുപോലെ എല്ലുകള്‍ക്ക് വേണ്ടി കഴിക്കാവുന്നതാണ്. ഗ്രീൻ സ്മൂത്തിയെന്ന് പറയുമ്ബോള്‍ ഇലകളാണ് ഇതില്‍ കാര്യമായി വരുന്നത്. ചീര അടക്കമുള്ള ഹെല്‍ത്തിയായ ഇലകള്‍ എല്ലാം ചേര്‍ത്ത് സ്മൂത്തി തയ്യാറാക്കി കഴിക്കുകയാണ് വേണ്ടത്. ഇലകളും കാത്സ്യത്തിന്‍റെ ലഭ്യതയ്ക്ക് വേണ്ടിയാണ് കഴിക്കുന്നത്.

* ബ്രൊക്കോളി ജ്യൂസും ഇതുപോലെ എല്ലുകളുടെ ആരോഗ്യത്തിനായി പതിവായി കഴിക്കാവുന്നതാണ്. ഇതും കാത്സ്യം ഉറപ്പിക്കുന്നതിനാണ് സഹായിക്കുന്നത്.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ദിവസം തുടങ്ങുമ്ബോള്‍ തന്നെ രാവിലെ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ആണ് ഏറെ നല്ലത്. ഓറഞ്ചിലേക്ക് വരുമ്ബോള്‍ ഇതിലുള്ള വൈറ്റമിൻ സി ആണ് എല്ലുകള്‍ക്ക് ഗുണകരമാകുന്നത്.

* ബോണ്‍- ബ്രോത്ത് കഴിക്കുന്നതും എല്ലുകള്‍ക്ക് നല്ലതാണ്. കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ധാതുക്കളാലെല്ലാം സമ്ബന്നമാണ് ബോണ്‍ ബ്രോത്ത്. ഇത് നമ്മുടെ എല്ലുകളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു.