കോട്ടയം: മണർകാട് പള്ളിക്ക് സമീപമുള്ള റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോഴാണ് കിണർ പ്രത്യക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പർ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികിൽ അൽപം താഴ്ന്നതായി കാണപ്പെട്ടിരുന്നു.

അൽപ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടർന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണർ കണ്ടെത്തിയത്. കല്ലും മണ്ണും ഉപയോഗിച്ച് കിണർ നികത്തി.
