കശ്മീര്‍ : ആരാധകരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാൻ പുലര്‍ച്ചെയാണ് നടൻ സുരക്ഷ ജീവനക്കാര്‍ക്കൊപ്പം എത്തിയത്. കറുത്ത വലിയ ജാക്കറ്റും കൂളിങ് ഗ്ലാസുമായിരുന്നു വേഷം. വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ നിന്നുള്ള നടന്റെ വിഡിയോ വൈറലാണ്.ഈ വര്‍ഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പത്താന്റേയും ജവാന്റേയും റിലീസിന് മുമ്ബും എസ്. ആര്‍.കെ ജമ്മു- കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
ഡിസംബര്‍ 21 നാണ് ഡങ്കി തിയറ്ററുകളിലെത്തുന്നത്. രാജ്കുമാര്‍ ഹിരാനി ഒരുക്കുന്ന ചിത്രത്തില്‍ ഷാറൂഖ് ഖാനൊപ്പം വിക്കി കൗശല്‍, ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാര്‍ ഹിരാനി, കനിക ധില്ലൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്യുന്നത്.
