ഉത്തർപ്രദേശിലെ അലിഗഡിൽ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. തുടർന്ന് പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ഒളിവിലായിരുന്ന പ്രതി റോഹ്താഷ് കുമാറിനെ നാട്ടുകാർ ചേർന്ന് പിടികൂടി. തുടർന്ന് ഇയാളുടെ തലമുണ്ഡനം ചെയ്തും ചെരുപ്പുമാല അണിയിച്ചും നാട്ടുകാർ പ്രകടനം നടത്തി. ഹോളി ദിനത്തിലാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
8 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പിന്നാലെ പ്രതിയുടെ തലമുണ്ഡനം ചെയ്ത് പ്രകടനം നടത്തി നാട്ടുകാർ, സംഭവം യുപിയിൽ
