കോഴിക്കോട്: കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി പതിനാറുകാരന് ദാരുണാന്ത്യം.
യൂട്യൂബ് നോക്കി സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊരയങ്ങാട് സ്വദേശി അദ്വൈത് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അദ്വൈതിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും നിസാരമായി പരുക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് സംഭവം കൊരയങ്ങാട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
യൂട്യൂബില്‍ കണ്ടതനുസരിച്ച് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് വെച്ച് പൊട്ടിക്കാന്‍ ശ്രമിക്കവെയാണ് അപകടമെന്ന് പൊലീസ് പറയുന്നു. സ്റ്റീല്‍ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറി.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്വൈതിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെഞ്ചിലേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്.
പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്. കൂട്ടുകാര്‍ക്കൊപ്പം വിഷു ആഘോഷിക്കാന്‍ വാങ്ങിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്ക് പറ്റിയ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
