കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിയും നഗ്നതാ പ്രദർശനവും; പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ച പനവല്ലി സ്വദേശി രാജു (45) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശിലേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളോട് രാജു മോശമായി പെരുമാറിയത് ചോദിക്കാനെത്തിയപ്പോഴായിരുന്നു ഇയാള്‍ പരാതിക്കാരിക്കെതിരെ അതിക്രമം നടത്തിയത്. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതിയിലുള്ളത്.

രാജു പരാതിക്കാരിയുടെ കയ്യില്‍ കയറിപ്പിടിച്ച്, കത്തി കാണിച്ച് വെട്ടി നുറുക്കി പുഴയില്‍ എറിയുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പിന്നാലെ പലപ്പോഴായി പുഴക്കരയില്‍ വച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.

തിരുനെല്ലി പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.