കൊച്ചി: മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചു.
കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടില്‍ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് യാക്കോബ് മരിച്ചത്. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനജേതാവായിരുന്നു യാക്കോബ്.
തിങ്കളാഴ്ച വൈകീട്ടാണ് കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയില്‍ അപകടമുണ്ടായത്. വൈകീട്ട് ആറോടെ മൂശാരിപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു.
