ചെന്നൈ : ഡിസംബര്‍ ഒന്നിന് ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരിയുടെ മുറിയില്‍ പരിശോധന നടത്തുന്നതില്‍ നിന്ന് ഡിവിഎസിയെ തടഞ്ഞതിനെതിരേയാണ് മധുര സിറ്റി പോലീസില്‍ കേസ് നല്‍കിയിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് ഇഡിയുടെ മധുരയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ക്ക് സമണ്‍സ് അയച്ചു.അതേ സമയം ഡിവിഎസിയ്‌ക്കെതിരേ ഇഡി നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. നിരവധി അനധികൃത വ്യക്തികള്‍ക്കൊപ്പം തങ്ങളുടെ ഓഫീസില്‍ അനധികൃത പരിശോധന നടത്തുകയും സുപ്രധാനവും രഹസ്യാത്മക സ്വഭാവമുള്ളതുമായ കേസ് രേഖകള്‍ മോഷ്ടിച്ചുവെന്നുമാണ് ഇഡിയുടെ പരാതി.
