ഇൻഡോര്‍ : വളര്‍ത്തു നായ കുരച്ചെന്നാരോപിച്ച് വയോധികയെ കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ഇൻഡോറിലെ മുസാഖേഡിയില് ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പ്രതി കടയടച്ച് വീട്ടിലേക്ക് പോകുമ്ബോഴാണ് നായ തുടര്‍ച്ചയായി കുരച്ചത്. ഇതോടെ ഉടമയായ അറുപത്തിയഞ്ചുകാരിവീട്ടില്നിന്ന്പുറത് ഇറങ്ങി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആ സമയത്ത് ക്ഷുഭിതനായ യുവാവ് വയോധികയുടെ വയറ്റില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. സമീപവാസികള്‍ ചേര്‍ന്ന് ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
