Site icon Malayalam News Live

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെതിരേ കേസെടുത്ത് തമിഴ്‌നാട് പോലീസ് ; ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ വിഭാഗത്തെ കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞു എന്ന കുറ്റം ചുമത്തിയാണ് ഇഡിക്ക് എതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

ചെന്നൈ : ഡിസംബര്‍ ഒന്നിന് ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരിയുടെ മുറിയില്‍ പരിശോധന നടത്തുന്നതില്‍ നിന്ന് ഡിവിഎസിയെ തടഞ്ഞതിനെതിരേയാണ് മധുര സിറ്റി പോലീസില്‍ കേസ് നല്‍കിയിരിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് ഇഡിയുടെ മധുരയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ക്ക് സമണ്‍സ് അയച്ചു.അതേ സമയം ഡിവിഎസിയ്‌ക്കെതിരേ ഇഡി നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. നിരവധി അനധികൃത വ്യക്തികള്‍ക്കൊപ്പം തങ്ങളുടെ ഓഫീസില്‍ അനധികൃത പരിശോധന നടത്തുകയും സുപ്രധാനവും രഹസ്യാത്മക സ്വഭാവമുള്ളതുമായ കേസ് രേഖകള്‍ മോഷ്ടിച്ചുവെന്നുമാണ് ഇഡിയുടെ പരാതി.

Exit mobile version