കോഴിക്കോട് : ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപം പള്ളിത്തുമ്പ് പറമ്പിൽ തെരുവ് നായയുടെ ആക്രമണം.
ഇന്ന് രാവിലെയോടെയാണ് സംഭവം, പള്ളിത്തുമ്പ് പറമ്പ്തെക്കെ വീട്ടിൽ ഷൈജു, വലിയകത്ത് ഹൗസിൽ പ്രസീത, പിലാക്കൽ ഹൗസിൽ ഗിരീഷ് എന്നിവർക്കാണ് കടിയേറ്റത്.
പ്രസീതയുടെ കാലിലെ വിരൽ പകുതിയോളം നായ കടിച്ചെടുത്തു. ഗിരീഷിൻ്റെ കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുണ്ട്.
രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
തെരുവ് നായയുടെ ആക്രമണത്തിൽ നായകൾ ഉൾപ്പെടെയുള്ള മറ്റ് വളർത്തു മൃഗങ്ങൾക്കും കടിയേറ്റു.
വാർഡ് കൗൺസിലർ ഷിനു പിണ്ണാണത്തിൻ്റെ നേതൃത്വത്തിൽ കോർപറേഷൻ ജീവനക്കാരെത്തി നായയെ പിടികൂടി.
