നാളെ കുടിയന്മാരുടെ കുടി മുട്ടും…! വോട്ടെണ്ണല്‍ ദിനം സംസ്ഥാനത്ത് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാല് സംസ്ഥാനത്ത് ഡ്രൈ ഡേ.

നാളെ സംസ്ഥാനത്തെ മുഴുവന്‍ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും.
സമാധാന അന്തരീക്ഷം നിലനിര്‍ത്തുകയെന്നതടക്കമുള്ളവ മുന്‍നിര്‍ത്തിയാണ് മദ്യനിരോധനം.

നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരളത്തില്‍ രണ്ട് ദിവസം മദ്യനിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്‌കോ ഷോപ്പുകളും 48 മണിക്കൂര്‍ അടച്ചിട്ടിരുന്നു.

വോട്ടെടുപ്പിന് മുൻപായി ഏപ്രില്‍ 24ന് വൈകിട്ട് അടച്ചിട്ട് വൈകിട്ട് ആറ് മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26ന് വൈകിട്ട് ആറ് മണിക്കാണ് തുറന്നത്.