അതിരപ്പള്ളിയില്‍ മദ്യലഹരിയില്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തില്‍ ഭാര്യയ്ക്കും പരുക്ക്; സഹോദരന്‍ അറസ്റ്റില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതികള്‍ക്കു വെട്ടേറ്റു.

ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ലീലയ്ക്കുമാണു വെട്ടേറ്റത്.
വെട്ടേറ്റതിനു പിന്നാലെ സത്യന്‍ മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

സത്യന്റെ സഹോദരനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വം നഗറില്‍ ചന്ദ്രമണിയാണു വെട്ടിയത്. ചന്ദ്രമണിയുടെ ഭാര്യയ്ക്കും പരുക്കുണ്ട്. ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചുണ്ടായ കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. കണ്ണന്‍കുഴി വടാപ്പാറയിലാണു സംഭവം.

ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച്‌ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂര്‍ച്ചയുള്ള അരിവാളുപയോഗിച്ച്‌ ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.