രാജ്യത്ത് കോവിഡിന്‍റെ ഉപവകഭേദമായ ജെഎന്‍ -1 കേസുകള്‍ വര്‍ധിക്കുന്നു ;ഏറ്റവും കൂടുതല്‍ കേരളത്തില്‍.

 

ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്‍റെ ഉപവകഭേദമായ ജെഎന്‍ -1 കേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം 28 വരെ ഇന്ത്യയില്‍ ആകെ 145 കോവിഡ് -19 സബ് വേരിയന്‍റ് ജെഎന്‍ -1 കേസുകള്‍ റിപ്പോര്‍ട്ടുകൾ ചെയ്തിട്ടുണ്ട്.ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത് കേരളത്തിലെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ രാജ്യത്താകെ 145 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ സ്ഥിരീകരിച്ചത് 41 ജെഎന്‍ -1 കേസുകളാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 129 പുതിയ കോവിഡ കേസുകള്‍ രേഖപ്പെടുത്തി. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 173 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 702 ആയി ഉയര്‍ന്നു.

പുതുവത്സര ആഘോഷങ്ങളടക്കം വരാനിരിക്കെ കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത 15 ദിവസത്തേക്ക് കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന വിഭാഗത്തിലാണ് കോവിഡിന്‍റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.