ഡൽഹി : കോവിഡ് അടച്ചിടല്‍സമയത്ത് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക സഹായധനപദ്ധതിയില്‍ നാലുവര്‍ഷവും ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്രം നിര്‍ദേശിച്ച ബ്രാൻഡിങ് നടപ്പാക്കാത്തതിനാല്‍ ഈ സാമ്ബത്തികവര്‍ഷം കേരളത്തിന് നയാപൈസ കിട്ടിയില്ലെന്ന് കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോര്‍ട്ടുചെയ്തിരുന്നു. ആന്ധ്രാപ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നിവയ്ക്കും പണം കിട്ടിയില്ല.
ഇക്കാലയളവില്‍ അനുവദിച്ച 1,67,518.6 കോടിയില്‍ 22,857.9 കോടിയും നേടിയത് യു.പി.യാണ്. മൊത്തം തുകയുടെ 14 ശതമാനമാണിത്. ഈ സാമ്ബത്തികവര്‍ഷം യു.പി.ക്കായി അനുവദിച്ച 18,936 കോടിയില്‍ ഇതിനകം 12458.43 കോടിയും യു.പി. സര്‍ക്കാര്‍ നേടിയെടുത്ത് ചെലവിട്ടു. 2020-’21-ലാണ് പദ്ധതി നടപ്പാക്കിയത്.
തുക നേടിയെടുത്ത സംസ്ഥാനങ്ങളില്‍ യു.പി. കഴിഞ്ഞാല്‍ തൊട്ടടുത്ത് ബിഹാറാണ്. നാലുവര്‍ഷത്തിനിടയില്‍ ഏറ്റവുംകുറവ് തുക കിട്ടിയിരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഈ വര്‍ഷമാകട്ടെ ഒന്നുംകിട്ടിയുമില്ല.
