കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകള്‍ ഓണലൈനിലേക്ക് മാറ്റാൻ ഉത്തരവ്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ഓണ്‍ലൈൻ ക്ലാസ് മാത്രമാണ് അനുവദിക്കുക. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്.
ഇന്ന് ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനമായത്. പുതിയ തീരുമാനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
ട്യൂഷൻ സെന്ററുകള്‍ക്കും കോച്ചിംഗ് സെന്ററുകള്‍ക്കും ഉത്തരവ് ബാധകമാണ്. അംഗണവാടികള്‍ മദ്രസകള്‍ എന്നിവിടങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടതില്ല.
അതേസമയം,
പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
