ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വീണ്ടും അമ്മയും അച്ഛനും ആകാനൊരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുക്കോൺ വീണ്ടും ഗർഭിണിയായ എന്ന വിവരം പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ദീപികയും രണ്‍വീര്‍ സിംഗും പങ്കുവെച്ചത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്.
2024 സെപ്റ്റംബറിലാണ് ദീപികയ്ക്കും രൺവീർ സിംഗിനും ആദ്യ കുഞ്ഞ് പിറക്കുന്നത്. ദുവ പദുക്കോൺ സിംഗ് എന്നാണ് മകളുടെ പേര്. ഏറെ നാൾ മകളുടെ ചിത്രങ്ങൾ ഇരുവരും പുറത്തുവിട്ടിരുന്നില്ല. പിന്നീട് 2025ൽ ദീപാവലിയ്ക്കാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചത്. തങ്ങളുടെയും കുഞ്ഞിന്റെയും സ്വകാര്യത സംരക്ഷിക്കാനാണ് കുട്ടിയുടെ ചിത്രം പങ്കുവെക്കാതെ ഇരിക്കുന്നത് എന്ന് ദീപികയും രൺവീറും പറഞ്ഞിരുന്നു.
