സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തുന്ന നടന് വെച്ചടി വിജയമാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങൾ വിപരീതമായാണ് നടക്കുന്നത്. ഇപ്പോഴിതാ നടന്റെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ് ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജി. ഒരു നടിയുമായി താരത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ഹർജിയിൽ നടന്റെ ഭാര്യ സംഗീത പറയുന്നത്. കഴിഞ്ഞ ദിവസം ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നേരത്തെ തന്നെ വിജയുമായി ഗോസിപ്പുകളിൽ ഇടം നേടിയ നടിയാണ് തൃഷ. വിവാഹമോചന വാർത്തകൾ വന്നതിന് പിന്നാലെ തൃഷയ്ക്കെതിരെ വൻ സൈബറാക്രമണമാണ് നടക്കുന്നത്. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് തഴെ കടുത്ത ഭാഷയിലാണ് ആളുകൾ കമന്റുകൾ ഇടുന്നത്.
‘ജസ്റ്റിസ് ഫോർ സംഗീത’ എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു കുടുംബം നശിപ്പിച്ചു, നിങ്ങൾക്ക് എന്തിന്റെ കേടാണ് , വിജയ്‌യുടെ ഭാവി നശിപ്പിച്ചു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ എത്തുന്നത്. തൃഷയെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. വാർത്തകളോട് പ്രതികരിച്ച് തൃഷയോ വിജയ്‌യോ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. നടിയുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ തന്നെ വിലക്കിയെന്നും, എന്നാൽ ഇത് വീണ്ടും തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇരുവരും വർഷങ്ങൾ ആയി നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു. വിജയ് ഇതുവരെ വിവാഹ മോചനത്തിന് സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചെങ്കൽപേട്ട് കോടതിയിലാണ് വിജയ്‌യുടെ പങ്കാളി സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി സമർപ്പിച്ചത്.
