സലാര്‍ എത്തുന്നു; കേരളത്തിലെ ബുക്കിംഗ് ഇന്ന് വൈകീട്ട് മുതൽ; ടിക്കറ്റുകള്‍ ബുക്ക്‌ മൈ ഷോയിലും പേറ്റിഎമ്മിലും റീസര്‍വ് ചെയ്യാം

കൊച്ചി: കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച്‌ പ്രശാന്ത് നീല്‍ സംവിധാനം നിര്‍വഹിച്ച പ്രഭാസ് – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തുന്ന, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘സലാര്‍’ ഡിസംബര്‍ 22ന് തീയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു.

ടിക്കറ്റുകള്‍ ബുക്ക്‌ മൈ ഷോയിലും പേറ്റിഎമ്മിലും റീസര്‍വ് ചെയ്യാവുന്നതാണ്.
പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജ് വില്ലൻ വേഷത്തിലാണെത്തുന്നത്.

“സലാര്‍”ന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. കൊടും ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക.

ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട്‌ 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക്‌ ഫ്രെയിംസും ചേര്‍ന്നാണ്.