കുവൈത്ത് പ്രവാസി നാട്ടിലേക്കുള്ള യാത്രാമധ്യേവിമാനത്തിൽ വെച്ച് അന്തരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് ആണ് മരിച്ചത്. 55 വയസ്സ് ആയിരുന്നു .
ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കുവൈത്ത് അൽ ഈസ മെഡിക്കൽ കമ്പനി ജീവനക്കാരനാണ്.
വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ലാൻഡ് ചെയ്തെങ്കിലും , അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു എന്നാണ് വിവരം.
തുടർന്ന് മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃദദേഹം നാട്ടിലേക്കു കൊണ്ടുപോകും.
നാട്ടിലേക്ക് മടങ്ങവെ കുവൈത്ത് പ്രവാസി വിമാനത്തിൽ വച്ച് മരണപ്പെട്ടു
