ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന; അഴുകിയ മ്യതദേഹങ്ങള്‍ കണ്ടെത്തി; ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്. കൊപ്പം മുളയൻ കാവില്‍ പുരയ്ക്കല്‍ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ താമസിക്കുന്ന വാടക വീട്ടിലായിരുന്നു രണ്ടുപേരുടെയും 3 ദിവസത്തെ പഴക്കമുള്ള മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്.

സുജിതയുടെ മൃതദേഹം അഴുകിയ നിലയിലാണ്. ഭര്‍ത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. പുറത്തേക്ക് ദുര്‍ഗന്ധം വന്നപ്പോഴാണ് പ്രദേശവാസികള്‍ വീട് പരിശോധിച്ചത്.

നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി.

ഇരുവര്‍ക്കും പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊപ്പം പോലീസ് സ്ഥലത്ത് നടപടികള്‍ ആരംഭിച്ചു.