ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; മലയാളി യുവതിക്ക് പരിക്ക്; ആക്രമണം നാട്ടിലേക്കുള്ള വീഡിയോ കോളിനിടെ

സ്വന്തം ലേഖിക

ടെല്‍അവീവ്: ഇസ്രയേലില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റു.

കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ഇസ്രയേലിൽ ഏഴ് വര്‍ഷമായി കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.

ഇസ്രയേല്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ആക്രമണമുണ്ടായത്. നാട്ടിലുള്ള കുടുംബത്തോട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി നടന്നു. പിന്നാലെ ഫോണ്‍ സംഭാഷണം നിലച്ചു. ഷീജ താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഷീജയുടെ കാലിനാണ് പരിക്കേറ്റത്. പിന്നാലെ ടെല്‍ അവീവിലെ ആശുപത്രിയിലേ്ക് മാറ്റി. പയ്യാവൂര്‍ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്.