വിവാഹഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ; അധ്യാപിക ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് അരുംകൊല ചെയ്യപ്പെട്ടത്

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ മദൻ എമ്മിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.

ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം. ഇയാളുടെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. അധ്യാപികയെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചു.

4 മാസം മുൻപാണ് രമണി സ്കൂളിൽ ചേർന്നത്. ചൊവ്വാഴ്ച ഗ്രാമത്തിലെ മുതിർന്നവർ മദനെ ഉപദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. അതേസമയം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.