മൂന്ന് ദിവസം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഏറ്റുമാനൂർ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥി സുഹെെല്‍ നൗഷാദിനെയാണ് (18) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പേരൂരില്‍ മീനച്ചിലാറ്റിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്.
സുഹെെലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് സുഹെെലിനെ കാണാതാവുന്നത്. ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹെെല്‍ അന്ന് കോളേജ് ബസില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹെെലിനെക്കുറിച്ച്‌ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.