പാർവതി പുത്തനാറിൽ വയോധികയുടെ മൃതദേഹം; കണ്ടെത്തിയത് മൃതദേഹം പായലിൽ കുരുങ്ങിയ നിലയിൽ; പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

തിരുവനന്തപുരം: കണിയാപുരത്തു പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പേലീസ് അന്വേഷണം ആരംഭിച്ചു.