കോട്ടയം: കോട്ടയം മണർകാടിൽ ലോട്ടറി തൊഴിലാളിക്ക് നേരെ തെരുവുനായ ആക്രമണം. കൊങ്ങാണ്ടൂര്‍, പുത്തന്‍പറമ്ബില്‍, ടി.എസ്. ശ്രീകാന്തിനാണ് നായയുടെ കടിയേറ്റത്.
പള്ളിക്കവലയ്ക്കും-കാവുംപടിക്കും ഇടയില്‍ അധ്യാപക ബാങ്കിന് മുന്നിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
കാലിന്‍റെ പിന്‍ഭാഗത്തായാണ് നായ കടിച്ചത്.
രാവിലെയും വൈകുന്നേരവും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നു പോകുന്ന ഈ ഭാഗത്തെ തെരുവുനായ ശല്യം രൂക്ഷമാണ്. ഇത് സംബന്ധിച്ചു പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
