മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടില്‍ സുബിൻ സുകുമാരനെയാണ് (37) കീഴ്‌വായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

21കാരിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നല്‍കി ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ സുബിൻ ഒളിവില്‍ പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കും.