45ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി കോട്ടയം തിരുവാർപ്പ് സ്വദേശി സ്‌നിജിത്ത് ബാബു

കോട്ടയം: 45-ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി

തിരുവാർപ്പ് സ്വദേശി സ്നിജിത്ത് ബാബു. ജനുവരി 21ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ

സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അണ്ടർ 21 (50കിലോ) കുമിത്തെ വിഭാഗത്തിലാണ് സ്നിജിത്ത്

മെഡൽ നേട്ടം കൈവരിച്ചത്. തിരുവാർപ്പ് സ്നേഹാലയം വീട്ടിൽ ടി.കെ.ബാബു – ഷൈലജ

ബാബു ദമ്പതികളുടെ മകനാണ്.