കൊല്ലം: മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി.
കൊല്ലത്താണ് സംഭവം. ആറുമാസത്തിനിടെ കുട്ടിയെ പലതവണ പീഡനത്തിനിരയാക്കി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരൻ അറസ്റ്റിലായി.
ആറുമാസം മുൻപ് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. ഇതിന് ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെങ്കിലും രക്ഷിതാക്കള്‍ കാര്യമാക്കിയിരുന്നില്ല.
പിന്നീടും പലതവണ ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞദിവസം കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കള്‍ വിവരം ആശാ വർക്കറിനെ അറിയിക്കുകയായിരുന്നു. ആശാ വർക്കർ കുട്ടിയോട് സംസാരിച്ചതില്‍ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
പിന്നാലെ വാർഡ് മെമ്പറെയും ചൈല്‍ഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.
