തൃശൂര്‍: കുന്നംകുളത്ത് ചിറനല്ലൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയാണ് കുന്നംകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
