കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു; കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി; തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്

തൃശൂർ: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ തൃശൂര്‍ – കുന്നംകുളം റോഡില്‍ മുണ്ടൂരില്‍ വലിയ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടു.

കാറിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ടയര്‍ പൊട്ടി. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

കോഴിക്കോട് എ ഒ ഐ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച കെന്റ്‌കോണ്‍ 2024 പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരവേയാണ് അപകടംസ്ഥലത്ത് പൊലീസെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

.