കോട്ടയം: കണ്‍സള്‍ട്ടന്റ് വിഭാഗത്തിലെ 20 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.
താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് chqrectt@aai.aero എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കാവുന്നതാണ്.
2025 ഏപ്രില്‍ രണ്ടാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി. തിരഞ്ഞെടുക്കുന്നവർക്ക് 75,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കുന്നവർക്ക് ഏപ്രില്‍ രണ്ടിന് 65 വയസ് കവിയാൻ പാടില്ല. വിമാനത്താവളം അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റേഷൻ പ്രവർത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍, ആശയ വിനിമയം തുടങ്ങിയവയില്‍ പൊതുമേഖലാസ്ഥാപനം, കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സർക്കാർ അല്ലെങ്കില്‍ പ്രതിരോധ മേഖലയില്‍ പത്ത് വർഷത്തിലധികം എക്‌സ്‌പീരിയൻസുള്ളവർക്ക് അഭിമുഖത്തില്‍ മുൻതൂക്കം ലഭിക്കും.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അഞ്ച് വർഷത്തിലധികം ക്യുമുലേറ്റീവ് കരാർ പരിചയമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകരെ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടവരെ, സമർപ്പിച്ച രേഖകളുടെ കൃത്യത പരിശോധിക്കാൻ നേരിട്ട് ക്ഷണിക്കും. സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ശേഷം വ്യക്തിഗത അഭിമുഖം ഉണ്ടായിരിക്കും. തുടർന്ന് റാങ്ക് പട്ടിക തയ്യാറാക്കി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. വിശദ വിവരങ്ങള്‍ക്കായി aai.aero എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അഭിമുഖത്തിനുള്ള ഷെഡ്യൂളും ഇതേ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യുന്നത്.
