കേരള പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിക്രൂട്ട്‌മെന്റ്; കേരളത്തിലുടനീളം ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 4 വരെ

കോട്ടയം: കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (SBCID) റിക്രൂട്ട്‌മെന്റിന് കേരള പിഎസ് സി വിജ്ഞാപനമിറക്കി.

കേരളത്തിലുടനീളം വിവിധ പൊലിസ് ഡിവിഷനുകളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 4ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കേരള പൊലിസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് SBCID റിക്രൂട്ട്‌മെന്റ്. കേരള പിഎസ്‌സി നടത്തുന്ന നേരിട്ടുള്ള നിയമനം.

പ്രായപരിധി

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 02.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപമുതല്‍ 66800 രൂപവരെ ശമ്ബളമായി ലഭിക്കും. പുറമെ മറ്റ് ആനുകൂല്യങ്ങളും, പെന്‍ഷനും ലഭിക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം.

നിയമനം ലഭിച്ചാല്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തെ സേവനത്തിനിടയില്‍ ആകെ രണ്ട് വര്‍ഷക്കാലം പ്രൊബേഷനിലായിരിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. ശേഷം യൂസര്‍ ഐഡിയും, പാസ് വേര്‍ഡും നല്‍കി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുക. ശേഷം കാറ്റഗറി നമ്പര്‍ തിരഞ്ഞെടുത്ത് അപേക്ഷ നല്‍കുക.