ചെല്ലപ്പൻ്റെ മരണം: സമഗ്ര അന്വേഷണം വേണം; മക്കൻ ചെല്ലപ്പൻ്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐ നേതാക്കൾ

വൈക്കം: സിപിഐ നേതാക്കൾ മക്കൻ ചെല്ലപ്പൻ്റെ കുടുംബം സന്ദർശിച്ചു.

അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തീർക്കുന്നതിലുള്ള എല്ലാ പിന്തുണയും നേതാക്കൾ കുടുംബത്തെ അറിയിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനു ,
സി കെ ആശ എംഎൽഎ , നേതാക്കളായ ടി എൻ രമേശൻ, എംഡി ബാബുരാജ്, എ സി ജോസഫ്, പി എസ്സ് പുഷ്‌കരൻ, ടി സി പുഷ്പരാജൻ എന്നിവർ ചെല്ലപ്പൻ്റെ ഭാര്യ ആനന്ദവല്ലി, മകൻ ദീപു, ബന്ധു ഫിലേന്ദ്രൻ എന്നിവരുമായി സംഭവത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.

സംഭവത്തിൽ സിപിഐക്ക് ഏതെങ്കിലും രീതിയിലുള്ള പങ്കുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
ബിജെപിയും കോൺഗ്രസും ഈ സംഭവം രാഷ്ട്രിയ വൽക്കരിക്കാൻ ശ്രമിക്കുന്നു എന്നും വിഷയത്തിൽ
നിഷ്പക്ഷമായ അന്യേഷണം നടത്തത്തമെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി ബി ബിനു ആവശ്യപ്പെട്ടു.

പിന്നീട് സിപിഐ നേതൃത്വത്തിൻ്റെ കൂടി സാന്നിധ്യത്തിൽ പോലീസ് എത്തി ഇലക്ഷൻ കമ്മറ്റി ഓഫീസിന് സമീപം വച്ചിരുന്ന ചെല്ലപ്പൻ്റെ വാഹനം കുടുംബത്തിന് കൈമാറി.