കണ്ണൂർ: അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു. കണ്ണൂർ തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ ഒരു പവൻ്റെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ചയോടെയാണ് സംഭവം നടന്നത്.
തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് എതിർ വശത്തുള്ള മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയതാണ് കുട്ടിയും അമ്മയും. മരുന്നിന്റെ റസീറ്റ് കൊടുത്ത് മരുന്ന് വാങ്ങാൻ നിൽകുമ്പോഴാണ് പുറകിൽ നിന്നും കുട്ടിയുടെ കഴുത്തിലെ മാല രണ്ട് സ്ത്രീകൾ മോഷ്ടിച്ചത്.
തുടർന്ന് കുട്ടിയുടെ അമ്മ തളിപ്പറമ്പ് പോലീസിൽ രാതി നൽകി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണ പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
