സ്കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ക്കു വേണ്ടി ഒരു സ്പെഷ്യല്‍ ഐറ്റം ആയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന കാരമല്‍ പുഡ്ഡിംഗ് റെസിപ്പി നോക്കാം

കോട്ടയം: വൈകീട്ട് സ്കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ക്ക് വേണ്ടി ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗ് റെസിപ്പി.

സ്വാദിഷ്ടമായ കാരമല്‍ പുഡ്ഡിംഗ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

പഞ്ചസാര- 1/2 കപ്പ്
വെള്ളം- 1/4 കപ്പ്
കടലപ്പൊടി- 2 കപ്പ്
പാല്‍- 1/2 കപ്പ്
പഞ്ചസാര- 1 കപ്പ്
ഏലയ്ക്കപ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- 1/4 ടീസ്പൂണ്‍
മുട്ട- 2 എണ്ണം
തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ പഞ്ചസാരയെടുത്ത് കാല്‍ കപ്പ് വെള്ളം ഒഴിച്ച്‌ അടുപ്പില്‍ വച്ച്‌ അലിയിക്കാം. പുഡ്ഡിംഗ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലേയ്ക്ക് ഇത് മാറ്റാം. മറ്റൊരു പാൻ സ്റ്റൗവില്‍ വച്ച്‌ അതില്‍ കടലപ്പൊടിയും നെയ്യും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ചൂടാറിയതിനു ശേഷം അതിലേക്ക് പാല്‍ ചേർത്ത് കട്ടകള്‍ ഒന്നുമില്ലാതെ ഇളക്കി യോജിപ്പിച്ച്‌ എടുക്കാം. ഇനി സ്റ്റൗ ഓണ്‍ ആക്കി ഇടത്തരം തീയില്‍ ചെറുതായി കട്ടി ആകുന്നത് വരെ ഇത് ഇളക്കി കൊടുക്കണം.

ഇനി ഇതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം. പഞ്ചസാര അലിഞ്ഞതിനു ശേഷം ഏലക്കാപ്പൊടിയും ഉപ്പും ചേർത്ത് അടുപ്പണയ്ക്കാം. മറ്റൊരു പാത്രത്തില്‍ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച്‌ ഉടച്ചെടുക്കാം. കാരമല്‍ വെച്ച പാത്രത്തിലേക്ക് ഇത് അരിച്ച്‌ ഒഴിച്ച ശേഷം അലുമിനിയം ഫോയില്‍ ഉപയോഗിച്ച്‌ പാത്രം മൂടി ഒരു ടൂത്ത് പിക് ഉപയോഗിച്ച്‌ ചെറിയ ദ്വാരങ്ങള്‍ ഇട്ടു കൊടുക്കാം. ഇനി ഇത് 30 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം. നല്ലതുപോലെ ചൂടാറിക്കഴിഞ്ഞാല്‍ 2 മണിക്കൂർ ഫ്രിഡ്ജി