പുതിയ കാർ വാങ്ങാൻ പോവുകയാണോ? എന്നാൽ കേട്ടോളൂ കാര്‍ വാങ്ങുമ്പോള്‍ നിറവും ശ്രദ്ധിക്കണം; ഏറ്റവും സുരക്ഷിതമായ നിറം ഏതാണെന്നറിയാമോ?

കോട്ടയം: ഇന്നത്തെ കാലത്ത് കാർ എന്നത് ആവശ്യം എന്നതിലുപരി സ്റ്റാറ്റസിന്റെ ഭാഗം കൂടിയാണ്. കേരളത്തെ സംബന്ധിച്ച്‌ കാർ ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കമാണ്.

കുടുംബവുമൊത്ത് യാത്ര ചെയ്യാൻ ഏതെങ്കിലുമൊരു കാർ വേണം എന്നായിരുന്നു മുൻപ് പലരുടെയും സ്വപ്നം. എന്നാല്‍ കാലം മാറിയതോടെ ഈ സ്വപ്നത്തിലും മാറ്റം വന്നു. മുറ്റത്ത് ലക്ഷങ്ങള്‍ വിലയുള്ള ആഡംബർ കാർ തന്നെ വേണമെന്നായി.

കാർ എടുക്കാൻ ആലോചിക്കുമ്ബോള്‍ തന്നെ ഏതെങ്കിലുമൊരു നിറം പലരുടെയും മനസില്‍ തെളിയും. നിറത്തിനോട് കോംപ്രമൈസില്ല. ഇഷ്ട നിറം ലഭിക്കാൻ വേണ്ടി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുമുണ്ട്. മിക്കവർക്കും ഡാർക്ക്‌ കളറിനോടാണ് താത്പര്യം. ലുക്കും ട്രെൻഡും മൈലേജുമൊക്കെ നോക്കി കാർ വാങ്ങി വീട്ടില്‍ കൊണ്ടുവരും.

എന്നാല്‍ സേഫ്റ്റിയെപ്പറ്റി പലരും ബോധവാന്മാരല്ലെന്നതാണ് വാസ്തവം. അതിനാല്‍ത്തന്നെ അപകടനിരക്കും കുത്തനെ ഉയർന്നു. വണ്ടികള്‍ കൂട്ടിയിടിച്ചും, കാർ കത്തിയുമൊക്കെയാണ് പല അപകടങ്ങളും ഉണ്ടാകുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.

ഇത്തരത്തില്‍ അപകടങ്ങള്‍ പെരുകാൻ എന്താണ് കാരണം. അശ്രദ്ധകരമായ ഡ്രൈവിംഗ്, അമിത വേഗത, വാഹനത്തിന്റെതായ ചില പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് കാരണങ്ങളായി നിരത്താറുള്ളത്.

എന്നാല്‍ ഇവിടെ പലർക്കും അറിയാൻ പാടില്ലാത്ത ഒരു കാരണം കൂടിയുണ്ട്. എന്താണെന്നല്ലേ? നിങ്ങളുടെ കാറിന്റെ കളർ ആണ് ആ കാരണം. വാഹനത്തിന്റെ നിറം എങ്ങനെ അപകടത്തിന് കാരണമാകുമെന്നല്ലേ ചിന്തിക്കുന്നത്?

സുരക്ഷയില്‍ നിറത്തിന്റെ സ്വാധീനം

പൊതുവെ ഇളം നിറമുള്ള കാറുകള്‍ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്, പ്രത്യേകിച്ച്‌ രാത്രികാലങ്ങളില്‍. വെള്ളയോ മഞ്ഞയോ നിറങ്ങളിലുള്ള വാഹനങ്ങള്‍ വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍പ്പോലും കൂടുതല്‍ ദൃശ്യമാകുന്നതിനാല്‍ അപകട സാദ്ധ്യത കുറയ്ക്കുന്നു.

നേരെമറിച്ച്‌ രാത്രി കാലങ്ങളില്‍, ഇരുണ്ട നിറമുള്ള വാഹനങ്ങള്‍ പരിസ്ഥിതിയോട് കൂടിച്ചേർന്ന്, അവയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കും. എതിർ ദിശയില്‍ വരുന്ന ഇരുണ്ട നിറത്തിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് കാണാൻ സാധിക്കണമെന്നില്ല. അതിനാല്‍ ഇവ പരസ്പരം കൂട്ടിയിടിച്ച്‌, വൻ ദുരന്തങ്ങളുണ്ടാകാൻ സാദ്ധ്യതയേറെയാണ്.

ചുവന്ന കാറുകള്‍: ഏറ്റവും അപകടകരം

ചുവന്ന കാറുകള്‍ക്കാണ് കൂടുതല്‍ അപകടനിരക്കുള്ളതെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ പറയുന്നത്. താരതമ്യേനെ 60% അപകടങ്ങളില്‍ ഇത് പെടുന്നു. കൂടുതല്‍ വേഗത വാഗ്ദ്ധാനം ചെയ്യുന്ന സ്‌പോർട്സ് കാറുകളുടെ മുൻഗണനാ നിറം കൂടിയാണ് ഇത്. ഇത്തരം വാഹനങ്ങളുടെ അമിത വേഗതയും അപകടത്തിന് കാരണമാകും.