കോട്ടയം: കടയില്‍ കുപ്പിയിലും മറ്റും നിറച്ചു വെച്ചിരിക്കുന്ന ഫ്രൂട്ടി കുടിക്കാൻ തോന്നുമ്പോള്‍ ഇനി അത് വീട്ടില്‍ ഉണ്ടാക്കാം.
അതും വളരെ എളുപ്പത്തില്‍ തന്നെ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
പച്ചമാങ്ങ
മാമ്ബഴം
വെള്ളം
നാരങ്ങാനീര്
പഞ്ചസാര
തയ്യാറാക്കുന്ന വിധം
ഒരു പച്ചമാങ്ങയും നന്നായി പഴുത്ത ഒരു മാമ്ബഴവും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അരച്ചെടുക്കുക. അരച്ചെടുത്ത മാമ്ബഴം ഒരു പാനിലേയ്ക്കു മാറ്റി കുറച്ചു വെള്ളം കൂടി ചേർത്ത് അഞ്ചു മിനിറ്റു വേവിക്കുക. ശേഷം അല്‍പ്പം നാരങ്ങാ നീരു കൂടി ചേർക്കാം. അഞ്ചു മിനിറ്റിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുക്കുക. ആവശ്യമെങ്കില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേർക്കുക. നന്നായി തണുപ്പിച്ചു കുടിക്കാം ഹോം മെയ്ഡ് ഫ്രൂട്ടി.
