കോട്ടയം: ബ്രെഡും പാലും ഉണ്ടെങ്കിൽ നിങ്ങൾക്ക് പെരുന്നാളിന് അടിപൊളി രുചിയിൽ പുഡിങ് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഇഷ്ടപ്പെടുന്ന ടേസിറ്റി പുഡിങ് ആണിത്.
പാല് – 500
മുട്ട- 2
ബ്രഡ് – 6
കോണ്ഫ്ളോർ- 2 ടേബിള് സ്പൂണ്
നട്സ്
പഞ്ചസാര- അര കപ്പ്
ഉണ്ടാക്കുന്ന വിധം
പാൽ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് കോഴിമുട്ട കലക്കി ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂണ് വാനില എസ്സന്സ് കൂടെ ചേര്ത്തു കൊടുക്കുക. അതിലേക്ക് മിൽക്ക്മെയ്ഡോ അല്ലെങ്കിൽ പഞ്ചസാരയോ ചേര്ക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ളോർ വെള്ളത്തിൽ കലക്കി അതും കൂടെ ഒഴിച്ചു കൊടുക്കുക. നല്ല തിക്കായി വരുമ്ബോള് തീ ഓഫ് ചെയ്യുക.
ഇനി പുഡിങ്ങ് ട്രേയില് ബ്രഡ് അരികൊക്കെ മുറിച്ചു കളഞ്ഞ് പാത്രത്തില് നിരത്തി വയ്ക്കുക. അതിനു മുകളിലേക്ക് ഈ കൂട്ട് പകുതി ഒഴിക്കുക. ശേഷം നട്സോ ഫ്രൂട്ട്സോ എന്തെങ്കിലും വച്ച് അലങ്കരിക്കാം. അതിനു ശേഷം ഒരു ലെയർകൂടെ ബ്രഡ് വച്ച് ബാക്കിയുള്ള മുട്ട-പാല് കൂട്ട് ഒഴിച്ച് വീണ്ടും നട്സ് ചേർത്ത് വയ്ക്കുക. ഇനി നന്നായി തണുപ്പിച്ച് കഴിക്കാവുന്നതാണ്. സൂപ്പര് പുഡിങ് റെഡി.
