കോട്ടയം: പോഷക സമ്പുഷ്ടമാണ് ചീര. ഈ പച്ച ഇലക്കറി ഫുഡ് സൂപ്പര്‍ ഫുഡ് തന്നെയാണ്. ഇതിലടങ്ങിയ ഇരുമ്പ് കാല്‍സ്യം നാരുകള്‍ വിറ്റാമിനുകള്‍ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിനു നിരവധി ഗുണങ്ങള്‍ നല്കുന്നു.
ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും ചര്‍മം തിളങ്ങാനുമൊക്കെ സഹായിക്കുന്നു.
രക്തക്കുറവിന്
ധാരാളം ഇരുമ്ബടങ്ങിയ ചീര ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും വിളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് ഇതു പ്രത്യേകിച്ച് നല്ലതാണ്. ഇരുമ്ബിന്റെ കുറവ് കൂടുതലായി കണ്ടുവരുന്നതു സ്ത്രീകളിലാണ്.
എല്ലുകളെ ബലപ്പെടുത്തും
ചീരയിലടങ്ങിയ കാല്‍സ്യവും വിറ്റാമിന്‍ കെയും അസ്ഥികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചീര കഴിക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയാനും കഴിയുന്നതാണ്.
പ്രതിരോധ ശേഷിക്ക്
ഏതു കാലവസ്ഥയായാലും അസുഖങ്ങള്‍ വരാറുണ്ട്. പനിയും മറ്റു അണുബാധകളും ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ചീര പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
ദഹനം സുഗമമാക്കും
നാരുകള്‍ ധാരാളം അടങ്ങിയ ചീര ദഹന വ്യവസ്ഥയെ ആരോഗ്യകരമായി കാണുന്നു. ആമാശയം വൃത്തിയാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.
