ഭാരത് അരി വിതരണത്തിന് ബി.ജെ.പി നേതാക്കള്‍ ; തൃശൂർ പാർലമെന്റ് മണ്ഡലത്തില്‍ അരി രാഷ്ട്രീയം തിളച്ചുമറിയുന്നു, കിലോക്ക് 29 രൂപ നിരക്കിലാണ് ഭാരത് അരിയുടെ വില്‍പന

 

തൃശൂർ : ഭാരത് അരി വിശപ്പ് മാറ്റാനല്ല, വോട്ട് പിടിക്കാനാണെന്ന് തൃശൂരിലെ സി.പി.ഐ സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിക്കുന്ന വി.എസ്. സുനില്‍കുമാർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണത്തെ സാധൂകരിക്കുന്നതാണ് തൃശൂരില്‍ അരി വിതരണത്തില്‍ പ്രകടമാകുന്നത്.

 

ബി.ജെ.പി നേതാക്കളാണ് അരി വിതരണത്തിന്റെ ഉദ്ഘാടനവും ഏകോപനവുമെല്ലാം നടത്തുന്നത്. വെള്ളിയാഴ്ച തൃശൂർ നഗരത്തിലെ അരിവിതരണോദ്ഘാടനം ബി.ജെ.പിയുടെ ജില്ല ജനറല്‍ സെക്രട്ടറി കെ.ആർ. ഹരി, കോർപറേഷനിലെ ബി.ജെ.പി കൗണ്‍സിലറും ബി.ജെ.പിയുടെ ജില്ല സെക്രട്ടറിയുമായ ഡോ. വി. ആതിരയുടെ അമ്മക്ക് കൈമാറിയാണ് നിർവഹിച്ചത്.