കോട്ടയം വിജിലൻസ് യൂണിറ്റിലെ അരുൺ ചന്ദിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു

കോട്ടയം : കോട്ടയം വിജിലൻസ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ചന്ദിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു
മൂന്നുവർഷമായി കോട്ടയം വിജിലൻസ് യൂണിറ്റിൽ ജോലി ചെയ്യുന്ന അരുൺ ചന്ദ് കോട്ടയം വയല സ്വദേശിയാണ്. വിജിലൻസിലെ സൈബർ സംബന്ധമായ ജോലികളാണ് അരുൺ ചന്ദ് ചെയ്തുവരുന്നത്.
സംസ്ഥാനത്തെ മൊത്തം 20 വിജിലൻസ് യൂണിറ്റിൽ നിന്നും ആകെ 8 പേർക്കാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്.