നാഗമ്പടം : കോട്ടയം നഗരത്തിന് സുപരിചിതനാണ് ഭിന്നശേഷിക്കാരനായ മനു. ജന്മനാ രണ്ടു കൈക്കും കാലിനും സ്വാധീനമില്ലാത്ത മനു ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്.
28 വർഷം മുൻപ് മനുവിന് അച്ഛനേയും 5 വർഷം മുൻപ് അമ്മയെയും നഷ്ടപ്പെട്ടു, എന്നിട്ടും ആരുടേയും മുന്നിലും കൈനീട്ടാതെ മനു സ്വന്തം അധ്വാനത്തിലൂടെയാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്
ജീവിക്കാൻ ആഗ്രഹിക്കുന്ന അധ്വാനിക്കാൻ മടിയില്ലാത്ത വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത മനുവിന്റെ മനസിനോട് സ്നേഹം തോന്നിയാണ് വിജയപുരം ഗ്രാമപഞ്ചയത്ത് ജീവനക്കാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുജാത മനുവിന് കൈത്താങ്ങായി മാറുകയാണ്. മനുവിന്റെ അധ്വാനം കണ്ട് ഒരു കുഞ്ഞു കട ഇട്ട് കൊടുത്തിരിക്കുകയാണ് സുജാത.

ഇനി മനുവിന് മഴയും വെയിലും കൊള്ളേണ്ട, ലോട്ടറി വിൽക്കാൻ വോക്കിങ് സ്റ്റിക്കിനെ കൂട്ടുപിടിച്ചുള്ള നടത്തം വേണ്ട, സ്വസ്ഥമായ് തൻ്റെ കുഞ്ഞൻ കടയിലിരുന്ന് ജീവിതത്തിൻ്റെ പടികൾ കയറാം. കോട്ടയം നാഗമ്പടം പാർക്കിൻ്റെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും അരികിലാണ് മനുവിൻ്റെ കട.

ബിബീഷ് ചെങ്ങളത്തിൻ്റെ കട്ട സപ്പോർട്ട് കൂടെ ഉള്ളതുകൊണ്ടാണ് മനുവിന് ഇങ്ങനെയൊരു കട ഇട്ടു നൽകാൻ സാധിച്ചതെന്ന് കട ഉദ്ഘാടനം ചെയ്തുകൊണ്ട് സുജാത പറഞ്ഞു. ചടങ്ങിൽ ആൽമാനിവേദനം ചാരിട്ടബിൾ ട്രസ്റ്റ് ഡയറക്ടർ ഗോപകുമാർ കടയുടെ താക്കോൽ കൈമാറി. ആദ്യ വിൽപ്പന വിജയപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സിസി ബോബി നടത്തി.

സ്വസ്തി ചാരിട്ടബിൾ ട്രസ്റ്റ് അംഗങ്ങളായ ബിബീഷ് ചെങ്ങളം, ഷോബിൻ ശോഭരാജ് , ഐവി ഐപ്പ് , DD മച്ചാൻ ഡയറക്ടർ ദിലീപ് പൂവത്തിങ്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഒരു ഭിന്നശേഷിക്കാരിയായതിനാൽ സ്വന്തം ജീവിതാനുഭവം കൈമുതൽ ഉള്ളതുകൊണ്ട് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ അറിയുന്നതിനും അവർക്ക് കരുതലാകുന്നതും, നിരവധി ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും, വീൽ ചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങൾ നൽകിയും ഭിന്നശേഷിക്കാർക്കൊപ്പം അവരിൽ ഒരാളായി സ്വസ്തി ചാരിട്ടബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ സുജാത ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഉണ്ട്.

വിജയപുരം ഗ്രാമപഞ്ചയത്തു ജീവനക്കാരിയായ സുജാതയുടെ വരുമാനം കൂടുതലും ജീവകാരുണ്യപ്രവർത്തനത്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത് ഒപ്പം കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ഭരണസമിതിയുടെയും സഹായവും സുജാതക്കു ജീവകാരുണ്യപ്രവർത്തനത്തിന് സഹായം ചെയുന്നുണ്ട്.
