വള്ളിച്ചെരിപ്പിട്ട് ടൂവീലർ ഓടിച്ചാല്‍ പിഴയോ ?

രാജ്യത്ത് ബൈക്കോ കാറോ ഓടിക്കാൻ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. 2019ല്‍ കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി.
ഈ മോട്ടോർ വെഹിക്കിള്‍ നിയമത്തിന് കീഴില്‍ നിരവധി നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിർബന്ധമായും ധരിക്കേണ്ടത് പ്രധാനമാണ്. ചിലർ ബൈക്കും സ്‍കൂട്ടറുമൊക്കെ ഓടിക്കുമ്ബോള്‍ സ്ലിപ്പർ ചെരിപ്പ് ധരിച്ചായിരിക്കും.
സ്ലിപ്പർ ധരിച്ച്‌ ടൂവീലർ ഓടിക്കുന്നത് അപകടത്തിന് ഇടയാക്കുമെന്ന് പലരും വാദിക്കുന്നുണ്ട്.
ഇങ്ങനെ ചെയ്‍താല്‍ ഫൈൻ ഈടാക്കുമെന്ന പ്രചരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയാണോ? വള്ളിച്ചെരിപ്പിട്ട് ടൂവീലർ ഓടിച്ചാല്‍ പിഴ അടക്കേണ്ടി വരുമോ? എന്താണ് ഇതിനു പിന്നിലെ യാതാർത്ഥ്യം?
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ഈടാക്കുന്നതും ട്രാഫിക് നിയമങ്ങളെക്കുറിച്ച്‌ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും പുതിയ കാര്യമല്ല. അത് തെറ്റായ ധാരണകളിലേക്കും അനാവശ്യ പരിഭ്രാന്തിയിലേക്കും നയിക്കുന്നു. 2019-ല്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി 2019-ല്‍ ഒരു ട്വീറ്റില്‍ ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ചില കിംവദന്തികള്‍ തകർത്തിരുന്നു.
ഇവയെപ്പറ്റി ഇതാ അറിയേണ്ടതെല്ലാം.
നിങ്ങള്‍ സ്ലിപ്പർ ചെരിപ്പ് ധരിച്ച്‌ ബൈക്കില്‍ റോഡില്‍ ഇറങ്ങുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് അപകടകരമാണ് എന്നത് ഒരുപരിധി വരെ യാതാർത്ഥ്യമാണ്. അതിനാല്‍, ബൈക്ക് ഓടിക്കുമ്പോൾ സ്ലിപ്പറിന് പകരം കെട്ടുന്ന തരം ചെരുപ്പുകള്‍ ധരിക്കാൻ ശ്രമിക്കുക.
അപകടമുണ്ടായാല്‍ നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കാൻ അവയ്ക്ക് കഴിയും എന്നതാണ് ഇതിന് കാരണം. സ്ലിപ്പറുകള്‍ ധരിക്കുന്നത് പരിക്കിൻ്റെ സാധ്യത വർദ്ധിപ്പിക്കുകയും ഗിയർ ഷിഫ്റ്റിംഗില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

ചെരിപ്പ് ധരിച്ച്‌ ബൈക്ക് ഓടിച്ചതിന് പിഴ ലഭിക്കുമോ?

ചെരിപ്പും ചെരിപ്പും ധരിച്ച്‌ ബൈക്കോ കാറോ ഓടിക്കരുതെന്ന് മോട്ടോർ വാഹന നിയമത്തില്‍ വ്യവസ്ഥയൊന്നും ഇല്ല. അങ്ങനെയൊരു നിയമവുമില്ല. അതിനാല്‍, ചെരിപ്പ് ധരിച്ച്‌ കാറോ ബൈക്കോ ഓടിക്കുന്നതിന് ചലാൻ നല്‍കില്ല.
സ്ലിപ്പർ ധരിച്ച്‌ ബൈക്ക് ഓടിക്കുന്നതിനും കുറഞ്ഞ വസ്ത്രം ധരിച്ച്‌ സ്കൂട്ടർ ഓടിക്കുന്നതിനും ചലാൻ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി നേരത്തേ വ്യക്തമാക്കിയരുന്നു. സ്ലിപ്പർ ധരിക്കുന്നതിനും ഹാഫ് സ്ലീവ് ഷർട്ട് ധരിക്കുന്നതിനും ലുങ്കി ധരിക്കുന്നതിനും കാറിൻ്റെ ഗ്ലാസ് വൃത്തിഹീനമായിരിക്കുന്നതിനുമൊന്നും പിഴ ഈടാക്കാൻ വ്യവസ്ഥയില്ല. കിംവദന്തികള്‍ സൂക്ഷിക്കുക എന്ന കുറിപ്പോടെയായിരുന്നു മന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ 2019ല്‍ മന്ത്രിയുടെ ഓഫീസിട്ട ഈ പോസ്റ്റ്.

സാൻഡല്‍ ചെരുപ്പോ ഷൂസോ ധരിച്ച്‌ ടൂവീലർ ഓടിക്കുന്നതിന്‍റെ ഗുണങ്ങള്‍

ഇനി ഷൂസോ സാൻഡലോ ധരിച്ച്‌ കാറോ ബൈക്കോ ഓടിച്ചാല്‍ ഗിയർ, ബ്രേക്ക് പെഡലുകളില്‍ നല്ല പിടി കിട്ടും. അതേസമയം സ്ലിപ്പറുകള്‍ ഗ്രിപ്പ് നല്‍കുന്നില്ല. ചിലപ്പോള്‍ സ്ലിപ്പറുകള്‍ പെഡലുകളില്‍ തെന്നി വീഴുന്നതും സംഭവിക്കുന്നു. ഇതുമൂലം അപകട സാധ്യത വർധിച്ചേക്കാം. മാത്രമല്ല ബൈക്ക് ഓടിക്കുമ്ബോള്‍ ലുങ്കിയോ സ്ലിപ്പറോ ധരിക്കുന്നത് ഗിയർ ഷിഫ്റ്റിംഗില്‍ പ്രശ്‌നമുണ്ടാക്കും.
കൃത്യസമയത്ത് ഗിയർ മാറ്റാൻ കഴിയാത്തത് മാരകമായ അപകടങ്ങള്‍ക്ക് ഇടയാക്കും. അതുപോലെ, റൈഡിംഗില്‍ ഹാഫ് കൈ ഷർട്ട് ധരിക്കുന്നത് വീഴ്ചയോ അപകടമോ ഉണ്ടായാല്‍ കൈകള്‍ക്ക് ഗുരുതരമായ പരിക്കേല്‍പ്പിക്കും. ഫുള്‍ കൈ ഷർട്ട് ധരിക്കുന്നത് നിങ്ങളുടെ കൈകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുന്നതില്‍ നിന്ന് രക്ഷിക്കാനാകും.
ഇവ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും, അപകടസമയത്ത് അവ പ്രാധാന്യമർഹിക്കുന്നതായി തെളിയിക്കാനാകും.
അതേസമയം, ഹെല്‍മെറ്റ് ധരിക്കാതെ ടൂവീലർ ഓടിക്കുന്നത് നിയമപരമായ കുറ്റമാണ്. കൂടാതെ ഒരു വ്യക്തി അപകടത്തില്‍ പെട്ടാല്‍ അത് മാരകമായ പരിക്കുകള്‍ക്ക് കാരണമാകും. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടക്കണ്ടിയും വരും. അതുകൊണ്ട് റോഡില്‍ യാത്ര ചെയ്യുമ്ബോള്‍, ഏതെങ്കിലും ശിക്ഷ ഒഴിവാക്കുന്നതിന്, നിങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, ഹെല്‍മറ്റ് ധരിക്കുക, വേഗപരിധി മനസ്സില്‍ വയ്ക്കുക, ട്രാഫിക്ക് ലൈറ്റ് അനുസരിക്കുക തുടങ്ങിയ നിയമങ്ങള്‍ പാലിക്കുക.