ഡല്‍ഹി: മദ്യ നയക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അടുത്ത മാസം 12 വരെ കെജ്‌രിവാള്‍ തിഹാർ ജയിലിലല്‍ കഴിയണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് നടപടി.
2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാർച്ച് 21- നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26-ന് സിബിഐ അറസ്റ്റ് ചെയ്തു.
ഡല്‍ഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസം കെജ്രിവാളിനെ ദില്ലിയില്‍ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു.
കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന നിലപാടാണ് സിബിഐയും സ്വീകരിച്ചത്.
