കോട്ടയം: തിരക്കുപിടിച്ച ദിവസങ്ങള്‍ക്കിടിയില്‍ മറവി സ്വാഭാവികമാണ്. രാവിലത്തെ ആഹാരം പെട്ടെന്ന് തയ്യാറാക്കാൻ ദോശ മാവ് നേരത്തെ അരച്ച് പുളിപ്പിക്കാൻ വയ്ക്കുന്നത് മലയാളിയുടെ സ്ഥിരം രീതിയാണ്.
എന്നാല്‍ ഇനി ഒരു ദിവസം അത് മറന്നു പോയാലും ബ്രേക്ക്ഫാസ്റ്റ് മുടങ്ങില്ല. നന്നായി പഴുത്ത പഴവും കുറച്ച് അരിപ്പൊടിയും ഉണ്ടെങ്കില്‍ സ്ഥിരം ദോശയെ വെല്ലുന്ന കിടിലൻ പലഹാരം രാവിലെ ചുട്ടെടുക്കാം. ചമ്മന്തി വേണമെന്നില്ല, തേങ്ങാപ്പാല്‍ ഉണ്ടെങ്കില്‍ കിടിലൻ രുചിയില്‍ കഴിക്കാം.
ചേരുവകള്‍
പഴം- 3
വെള്ളം- 1 കപ്പ്
ശർക്കര- 1/4 കപ്പ്
റവ- 1/4 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയില്‍ പുഴുങ്ങി ഉച്ചെടുക്കാം. ഉടച്ച പഴത്തിലേക്ക് ഒരു കപ്പ് ഗോതമ്ബ് പൊടി, കാല്‍ കപ്പ് അരിപ്പൊടി, കാല്‍ കപ്പ് ശർക്കര ലായനി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. ഒരു പാൻ അടുപ്പില്‍ വെച്ച് അല്‍പ്പം നെയ്യ് പുരട്ടി ചൂടാക്കാം. ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കാം. ആവശ്യമെങ്കില്‍ തേങ്ങാപ്പാല്‍ ചേർത്തതും ഈ ദോശ കഴിക്കാം.
