ഇടുക്കി ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; വേഗം അപേക്ഷിച്ചോളൂ

ഇടുക്കി: ജില്ലാ ആയുർവേദ ആശുപത്രിയില്‍ ഇന്റർവ്യൂ മുഖേന ജോലി നേടാൻ അവസരം. ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രി (അനക്സ്) പാറേമാവിലേക്ക് കുക്ക്, തെറാപ്പിസ്റ്റ്, ആംബുലൻസ് ഡ്രെെവർ തസ്തികകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്.

താല്‍പര്യമുള്ളവർ ഏപ്രില്‍ 29ന് വെെകുന്നരം അഞ്ചിന് മുൻപായി ആശുപത്രി ഓഫീസില്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കുക്ക് (സ്ത്രീകള്‍)
തെറാപിസ്റ്റ് (സ്ത്രീകള്‍)
ആംബുലൻസ് ഡ്രൈവർ (പുരുഷൻമാർ) എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത

കുക്ക് : എഴാം ക്ലാസ് വിജയിച്ചിരിക്കണം. മുൻപ് കുക്കിങ് മേഖലയില്‍ ജോലി ചെയ്ത് പരിചയം വേണം.

തെറാപിസ്റ്റ് : ഡിഎഎംഇ അംഗീക്യത ആയുർവ്വേദ തെറാപിസ്റ്റ് കോഴ്സ് കഴിഞ്ഞവരായിരിക്കണം. മുൻപ് സമാന മേഖലയില്‍ ജോലി ചെയ്ത് പരിചയം വേണം.