അമ്മയുടെ കുടുംബ സംഗമം; സ്‌പോണ്‍സർഷിപ്പിന്റെ ധാരണാപത്രം പുറത്ത്

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്‌പോണ്‍സർഷിപ്പിന്റെ ധാരണാപത്രം പുറത്ത്.

ദല്ലാള്‍ നന്ദകുമാർ ചെയർമാനായ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്റെ പ്രധാന സ്‌പോണ്‍സർ. വെണ്ണല മഹാദേവ ക്ഷേത്രം ‘അമ്മ’യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ധാരണ.

കുക്കു പരമേശ്വരനും ദല്ലാള്‍ നന്ദകുമാറുമാണ് സ്‌പോണ്‍സർഷിപ്പ് കരാറില്‍ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നല്‍കണമെന്നായിരുന്നു ധാരണ. 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നല്‍കി.

എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്‌പോണ്‍സർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.